ഇപ്പോള്‍ സുഖം ഇഴഞ്ഞു മണ്ണുകപ്പാന്‍
അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന ഒരു മാധ്യമ കൂടിക്കാഴ്ചയിലാണു അദ്വാനി മാധ്യമങ്ങളോട് ആ സുപ്രസിദ്ധമായ വാചകം പറഞ്ഞത്. ‘നിങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇഴഞ്ഞു’. മാധ്യമങ്ങളുടേയും പത്രപ്രവര്‍ത്തകരുടേയും ഭീരുത്വവും ഇരട്ടത്താപ്പുകളും തുറന്ന് കാട്ടുന്ന ഇതുപോലൊരു പ്രയോഗം അതിനു മുന്‍പോ ശേഷമോ ചരിത്രത്തിലുണ്ടായിട്ടില്ല.
നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമലോകം വന്‍ ഇലക്ട്രോണിക് വിപ്ലവങ്ങളിലൂടെ കടന്ന് പോകുമ്പോഴും അദ്വാനി പറഞ്ഞ ഈ വാചകത്തിനു പ്രസക്തിയേറുകയാണ്. അന്നവര്‍ ഇഴഞ്ഞത് ഭരണകൂടത്തിനു മുന്‍പിലാണങ്കില്‍ ഇന്നിഴയുന്നത് കച്ചവട, രാഷ്ട്രീയ താത്പര്യങ്ങളുടെ മുന്നിലാണെന്ന് മാത്രം. അന്നവര്‍ നിലനില്‍പ്പിന് വേണ്ടി ഇഴയുക മാത്രമാണു ചെയ്തതെങ്കില്‍ ഇന്ന് ഇഴഞ്ഞ് കൊണ്ട് വിഷം ചീറ്റുന്ന അപകടകാരികളായിരിക്കുന്നു എന്ന് മാത്രം.
ഏറ്റവുമടുത്ത് കേരളത്തിലുണ്ടായ രണ്ട് സംഭവങ്ങള്‍ നോക്കാം. നവമാധ്യമങ്ങളില്‍ നിന്ന് കോപ്പിയടിച്ച ചില പരാമര്‍ങ്ങള്‍ അച്ചടിച്ച് വന്നതിനെ തുടര്‍ന്നുണ്ടായ കോലാഹലം. നാടുനീളെ മാതൃഭൂമി ചുട്ടെരിക്കപ്പെട്ടു. രാക്കുരാമാനം മാത്രുഭൂമിയിലെ രണ്ടുമൂന്ന് ചെറുപ്പക്കാരുടെ കരിയര്‍ തന്നെ എന്നന്നേക്കുമായി അവസാനിച്ചു. അതിനു മുന്‍പ് സമാനമായ സഹചര്യത്തില്‍ ദുര്‍ഗ്ഗാദേവിയെ മോശമായി ചിത്രീകരിച്ചതിനെതിരെ നടന്ന പ്രതിഷേധങ്ങളെ മാധ്യമസ്വാതന്ത്ര്യത്തോടുള്ള കടന്ന് കയറ്റമായി ചിത്രീകരിച്ച് പേനയുന്തിയ ഒരു മാധ്യമ സിംഹങ്ങളും തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല. അവര്‍ ഇഴയുക മാത്രമായിരുന്നില്ല സംഘടിത ന്യൂനപക്ഷ ഭീഷണിയുടെ വിസര്‍ജ്ജ്യം തന്നെ ഭക്ഷിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് പിണറായി വിജയന്റെ യോഗസ്ഥലത്ത് ഏഷ്യാനെറ്റ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതേ ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിന്റെ വിവാദ നിലപാടിനെതിരെ ടെലിഫോണില്‍ പ്രതിഷേധമറിയിച്ചപ്പോള്‍, ഫാസിസമെന്ന് മുദ്രകുത്തി ആഘോഷിച്ച പിണറായി വിജയന്റെ കണ്‍മുന്‍പിലാണു ഇത് നടന്നത്. മാധ്യമ സ്വാതന്ത്ര്യ ആഹ്വാനങ്ങള്‍ അണപൊട്ടി ഒഴുകിയില്ല. മനുഷ്യാവകാശ നിലവിളികളുമായി അന്തിച്ചര്‍ച്ചകര്‍ കലിതുള്ളിയില്ല. ഫാസിസ്റ്റ് വിരുദ്ധതയുടെ മുദ്രാവാക്യങ്ങളുമായി അന്തരീക്ഷം മുഖരിതവുമായില്ല.
എല്ലാം കഴിഞ്ഞ് ആശുപത്രിയില്‍ എല്ല് നുറുങ്ങിക്കിടക്കുന്ന സ്വന്തം ജീവനക്കാരോട് കേസ് കൊടുക്കരുത് എന്ന് വരെ കല്‍പിച്ചിടത്തോളം എത്തിയിരിക്കുന്നു നമ്മുടെ നാട്ടിലെ മഹത്തായ പത്രധര്‍മ്മം.
പ്രിയപ്പെട്ട പത്രപ്രവര്‍ത്തകരേ…നിങ്ങളാരെയാണു ഭയപ്പെടുന്നത്. വയറ്റുപ്പിഴപ്പിനൊരു ജോലി എന്നത് മാത്രമാണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങളെ കുറ്റം പറയുന്നില്ല. പക്ഷേ, ഭരണഘടനയുടെ നാലാം തൂണായ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ കടമകളെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും നിങ്ങള്‍ ഇനി മിണ്ടരുത്.
ടിജെഎസ് ജോര്‍ജ്ജ്, പോത്തന്‍ ജോസഫ്, വി.കെ മാധവന്‍ കുട്ടി, അരുണ്‍ ഷൂരി, പ്രതീഷ് നന്ദി, സായ് നാഥ് എന്നീ മഹാരഥര്‍ തെളിച്ചിട്ട വഴികളെ മലിനപ്പെടുത്തരുത്. ഇരുട്ട് വീഴുന്ന ഇടവഴികളില്‍ രാഷ്ട്രീയ വിസര്‍ജ്യങ്ങള്‍ ഭുജിച്ച് ഇഴഞ്ഞ് നടന്ന് കൊള്ളുക.
thats true
ReplyDelete