Posts

Showing posts from August, 2016

ഇന്‍ബോക്സില്‍ വന്നൊരാള്‍ സ്ഥിരമായിട്ട് സെക്സിനെക്കുറിച്ചു പറഞ്ഞു തരാമോന്നു ചോദിക്കുന്നു.

Image
 ഒട്ടും പ്രിയപ്പെട്ടതല്ലാത്ത സഹജീവി, എനിക്കാവശ്യമുള്ള കാര്യങ്ങള്‍ അറിയാം എന്നതിനപ്പുറം മറ്റൊരാളെ പഠിപ്പിക്കാനുള്ള വിവരമൊ ക്ഷമയോ ശാസ്ത്രീയ അറിവോ ഇക്കാര്യത്തില്‍ എനിക്കില്ല. ജീവിതത്തില്‍ ഇതുവരെ കാമസൂത്ര പോലും വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരു ബ്ളു ഫിലിം പോലും കാണാന്‍ കിട്ടിയിട്ടില്ല. താല്‍പര്യമില്ലാത്തതു കൊണ്ടല്ല. കിട്ടിയില്ല. ആരും തന്നില്ല. സ്വന്തം അന്വേഷിച്ചു കണ്ടത്തൊന്‍ മാത്രം അത്യാവശ്യവും തോന്നിയില്ല. ഇക്കഴിഞ്ഞ ദിവസവും ഒരു കൂട്ടുകാരി കാമസൂത്രയുടെ പെണ്‍വായനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒന്നു വായിക്കണമല്ളോ എന്നു മനസില്‍ വിചാരിച്ചതേയുള്ളു. അവളോടു പറയുകയും ചെയ്തു. പോണ്‍ വീഡിയോ ഈ അടുത്ത കാലത്ത് എന്താണെന്നറിയാന്‍ വേണ്ടി മാത്രം ഒന്നു മറിച്ചു നോക്കുകയുണ്ടായി. വീണ്ടും കാണാന്‍ താല്‍പര്യം തോന്നിയില്ല. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ആവശ്യത്തിനായി തെരഞ്ഞെടുത്ത ആള്‍ തെറ്റി പോയി എന്നു ഖേദപൂര്‍വം അറിയിക്കട്ടെ. ഞാന്‍ മനസിലാക്കിയിടത്തോളം ഇതിനു വലിയ പഠനമോ പെണ്ണുങ്ങളുടെ അടുത്തു പോയി സംശയം ചോദിച്ചു പഠിക്കേണ്ട കാര്യമോ ഇല്ല. മനുഷ്യനു സഹജമായ വിവരവും അറിവും ഇക്ക

കീറിയ ജീൻസും തട്ടുപൊളിപ്പൻ കോട്ടുമായി മീര ജാസ്മിൻ

Image

അമല-വിജയ് ബന്ധം വേര്‍പെടുത്തിയ വില്ലനാര്?

Image
അമലയും വിജ യും   വിവാഹബന്ധം വേര്‍പെടുത്തിയത് എന്തിന്? സിനിമാ മേഖലയില്‍ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രധാന കഥ അതൊന്നുമല്ല. സംവിധായകനും അമലയുടെ ഭര്‍ത്താവുമായ വിജയുടെ മാതാപിതാക്കള്‍ അമലയെ മോശക്കാരിയാക്കുന്നു എന്നാണ് ആരോപണം. വിവാഹത്തിനുശേഷം സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ വിജയുടെ മാതാപിതാക്കള്‍ അമലയോട് മോശമായി സംസാരിക്കുന്ന പതിവുണ്ടായിരുന്നത്രേ. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമല വിജയുടെ കൈപ്പിടിയില്‍ നിന്നില്ല. സ്വന്തം താത്പര്യ പ്രകാരം സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഇതാണ് വിജയുടെ മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വിജയ് ജനിച്ചത്. മാതാപിതാക്കള്‍ സാധാരണക്കാര്‍ 2011 ല്‍ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലയും വിജയും തമ്മില്‍ കണ്ടുമുട്ടുന്നത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. തങ്ങളുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു എന്നാണ് വിവാഹ ബന്ധം ഉലഞ്ഞതിനെ കുറിച്ച് വിജയുടെ പ്രതികരണം. വിവാഹം രണ്ടുപേര്‍ തമ്മിലുള്ള വെറും ബന്ധം മാത്രമെന്നാമ് വിജയുടെ നിലപാട

തിരക്കഥാകൃത്ത് ടി.എ.റസാഖ് അന്തരിച്ചു

Image
കോഴിക്കോട്• പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കാണാക്കിനാവ്, രാപകല്‍, പെരുമഴക്കാലം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് റസാഖാണ്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്. 1987 ല്‍ ധ്വനി എന്ന സിനിമയില്‍ അന്തരിച്ച സംവിധായകന്‍ എ.ടി. അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു. കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും റസാഖിനെ തേടി എത്തിയിട്ടുണ്ട്

ചലച്ചിത്രതാരം ''ദിവ്യാ ഉണ്ണിയും'' വിവാഹ മോചിതയാകുന്നു!

Image
ദിവ്യ ഉണ്ണിയും വേര്‍പിരിയുന്നു! ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടി, ഇനി സിനിമയില്‍ സജീവമാകാന്‍ തീരുമാനം മലയാള സിനിമയില്‍ ദാമ്പത്യ തകര്‍ച്ചകളുടെ കാലമാണെന്നു തോന്നുന്നു. പ്രിയങ്ക നായര്‍, അമലപോള്‍… അടുത്തകാലത്തായി വിവാഹമോചിതരാകുന്ന നടിമാരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിയാണ് ഡൈവേഴ്‌സാകുകയാണെന്ന് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കഠിനമായ തീരുമാനങ്ങളെക്കുറിച്ച് നടി മനസുതുറന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി അടുത്തിടെയായി കേരളത്തിലുണ്ട്. മുകേഷും രമേശ് പിഷാരടിയും അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവില്‍ അതിഥിയായെത്തിയിരുന്നു. അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും ദിവ്യ നല്കിയിരുന്നില്ല.               സുധീര്‍ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്