തിരക്കഥാകൃത്ത് ടി.എ.റസാഖ് അന്തരിച്ചു



കോഴിക്കോട്• പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കാണാക്കിനാവ്, രാപകല്‍, പെരുമഴക്കാലം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് റസാഖാണ്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്.
1987 ല്‍ ധ്വനി എന്ന സിനിമയില്‍ അന്തരിച്ച സംവിധായകന്‍ എ.ടി. അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു. കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും റസാഖിനെ തേടി എത്തിയിട്ടുണ്ട്

Comments

Popular posts from this blog

വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?