കാണാതായ വിമാനം നിഗൂഢം: മൊബൈലും വാട്സാപ്പും പ്രവർത്തിക്കുന്നു!...
കഴിഞ്ഞ ആഴ്ച കാണാതായ വ്യോമസേനാ വിമാനം എൻ–32 നെ കുറിച്ചുള്ള നിഗൂഢതകൾ തുടരുന്നു. ഒരാഴ്ചയായി രാപകൽ തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിട്ടും വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് നിഗുഢതയായി തുടരുന്നു
എന്നാൽ കാണാതായ വിമാനത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും റിങ് ചെയ്യുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് ഇവരുടെ ബന്ധുക്കളാണ് അറിയിച്ചത്
എന്റെ മകൻ തിരിച്ചുവരുമെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് കാണാതായ രഘുവീര്‍ വര്‍മ്മയുടെ അമ്മ സുനിത വർമ പറഞ്ഞു. മകന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്. ഇത് പ്രതീക്ഷകൾ നല്‍കുന്നുണ്ടെന്നും അവർ പറഞ്ഞു.
എയര്‍ടെല്‍ കണക്ഷനാണ് രഘുവീര്‍ ഉപയോഗിക്കുന്നത്. ഈ സെൽഫോൺ ഇപ്പോഴും ആക്ടീവ് ആണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് രഘ്‌വീറിന്റെ മൊബൈൽ ആക്ടീവ് ആണെന്ന് മനസ്സിലാക്കിയത്. മൊബൈലിലെ വാട്സാപ്പും ആക്ടീവ് ആണ്. വാട്‌സാപ്പ് അവസാനം സന്ദർശിച്ച ജൂലൈ 26 ആണെന്ന് കാണിക്കുന്നുണ്ട്. ജൂലൈ 22 നാണ് വിമാനം കാണാതായത്. വിമാനം കാണാതായതിന് ശേഷം നാല് ദിവസത്തോളം വാട്സാപ്പ് ഉപയോഗിച്ചതായി കാണാം.
എന്നാൽ റിങ് ചെയ്യുന്ന മൊബൈൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഈ മൊബൈൽ പിന്തുടർന്ന് വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. വാട്സാപ്പ്, മൊബൈൽ ആക്ടീവ് ആണെന്നത് സംബന്ധിച്ച് ബന്ധുക്കൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Comments
Post a Comment