കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്


അന്തരിച്ച നടൻ കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗുരുതരമായ കരൾ രോഗവും കിഡ്‌നിയിലുണ്ടായ പഴുപ്പുമാണ് മണിയുടെ മരണകാരണമായതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മണിക്ക് ഗുരുതരമായ കരൾ രോഗവും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളിൽ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി.

മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം കണ്ടെത്താൻ രാസപരിശോധന ഫലം പുറത്തുവരണം. എങ്കിൽ മാത്രമേ വിഷമദ്യമായ മെഥനോൾ എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്ന് കണ്ടെത്തുവാൻ സാധിക്കൂ.
ഈ മാസം ആറിനാണ് കലാഭവൻ മണി അന്തരിച്ചത്. തന്റെ ഔട്ട് ഹൗസായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മണി ആത്മഹത്യ ചെയ്തു എന്നതടക്കം നിരവധി അഭ്യൂഹങ്ങൾ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. മരണകാരണം അവ്യക്തമായതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
മണിയുടെ അനുജൻ രാമകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പി പി.കെ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Comments

Popular posts from this blog

വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?