വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം
അഹങ്കാരവും തലക്കനവും കാരണം ''ചന്ദനമഴ'' സീരിയലിൽ നിന്ന് മേഘ്ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സംഭവത്തെപ്പറ്റി പ്രതികരിച്ച് മേഘ്ന. "സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലിൽ നിന്നും ഞാൻ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിൻറേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും.
Comments
Post a Comment