ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു: ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന?

കഴിഞ്ഞ ദിവസം വിജയ് ചിത്രം ഭൈരവ 31 തിയേറ്ററുകളാണ് റിലീസ് ചെയ്തത്. 21 തിയേറ്ററുകൾ കൂടി ഇന്ന് ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ ഫെഡറേഷൻ പിളർപ്പിലാണെന്ന വാർത്തകൾ ശരിവച്ചു തുടങ്ങി.
ദിലീപിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നടൻ ദിലീപാണ് പുതിയ സംഘടനയ്ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരേപിച്ചിരുന്നു.
Comments
Post a Comment